ഷാ​ഡോ പോലീ​സി​ന്‍റെ പി​ടി​യി​ലാ​യി

പത്തനംതിട്ട: തിരുവല്ലയിൽ ഒ​രു ഗ്രാം ​രാ​സ​ല​ഹ​രി​യാ​യ എംഡിഎംഎ​യു​മാ​യി യു​വാ​വ് ഷാ​ഡോ പോലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. കൊ​മ്പാ​ടി ദാ​സ് ഭ​വ​ന​ത്തി​ൽ ഹ​രി​കൃ​ഷ്ണ​ൻ ആ​ണ് അറസ്റ്റിലായത്. തീ​പ്പി​നി സ്വ​ദേ​ശി ജെ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തി​രു​വ​ല്ല ബൈ​പ്പാ​സി​ലെ രാ​മ​ൻ ചി​റ​യ്ക്ക് സ​മീ​പ​ത്ത് നിന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​യാ​ൾ അറസ്റ്റിലായത്. ജി​ല്ല പോ​ലീ​സ് മേ​ധാ​വിക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. പ്ര​തി​യെ തി​രു​വ​ല്ല പോ​ലീ​സി​ന് കൈ​മാ​റി.

RELATED STORIES