ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടർന്ന് ഏതാനും സുഹൃത്ത്ക്കൾ വീട്ടിലെത്തി ഫെലിക്‌സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. രാത്രി പത്തരയോടെ ഫെലിക്‌സിനെ മുഖത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്‌സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.

RELATED STORIES