നേഴ്‌സിങ് വിദ്യാര്‍ഥിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി

തിരുവനന്തപുരം:  അമരവിളയില്‍ നഴ്‌സിങ് വിദ്യാര്‍ഥിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ബസില്‍ ലഹരിവസ്തുവുമായി യാത്ര ചെയ്യുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. കൊല്ലം പെരിനാടിനടുത്ത് ചന്ദനത്തോപ്പില്‍ താമസിക്കുന്ന എസ്. സൂരത്താണ് 47 ഗ്രാം എംഡിഎംഎ കടത്തിയത്.


ബെംഗളൂരിവില്‍ നഴ്‌സിങിന് പഠിക്കുന്ന സൂരത്ത് അവധിക്ക് നാട്ടിലേക്കെത്തിയതാണ്. ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പോലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് അമരവിള ചെക്‌പോസ്റ്റിലൂടെ ലഹരിവസ്തുക്കളുടെ കടത്ത് വര്‍ധിക്കുന്നൂവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. അമരവിള ചെക്‌പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 16 തവണയാണ് എം.ഡി.എം.എ പിടികൂടിയത്. പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.

RELATED STORIES