രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല

ബിഹാറിൽ ഹാജിപൂരിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 18ഉം 16ഉം വയസ്സുള്ള പെൺമക്കളാണ് കൊല്ലപ്പെട്ടത്. അന്യസമുദായത്തിൽപെട്ട യുവാക്കളുമായി സ്നേഹ ബന്ധത്തിലായ രണ്ടു പെൺക്കളെ ഉറങ്ങി കിടക്കുമ്പോൾ രക്ഷിതാക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


വീട്ടിൽ പറയാതെ ഇരുവരും പുറത്തുപോകുന്നത് പതിവായിരുന്നുവെന്നും അന്യസമുദായത്തിൽപെട്ട യുവാക്കളുമായി ബന്ധമുള്ളതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും കുട്ടികളുടെ മാതാവ് റിങ്കു ദേവി പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് എത്തുമ്പോൾ റിങ്കു കുട്ടികളുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു.

പെൺകുട്ടികളുടെ പിതാവ് നരേഷ് ബൈതെയാണ് കൊല ചെയ്തതെന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാതാവിനും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റ് ഓം പ്രകാശ് പറഞ്ഞു.

RELATED STORIES