ഹയാ ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് മാത്രമാണെന്നും തൊഴിൽ വീസ അല്ലെന്നും മുന്നറിയിപ്പ് നൽകി അധികൃതർ

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസ്റ്റ് എൻട്രി, ഇലക്ട്രോണിക് ട്രാവൽ ഓതന്റിഫിക്കേഷൻ (ഇടിഎ) ഉള്ള എൻട്രി, ജിസിസി റസിഡന്റ് എൻട്രി, ജിസിസി പൗരന്മാർക്കൊപ്പമുള്ള സഹയാത്രികർക്കുള്ള എൻട്രി, കോൺഫറൻസ്- ഇവന്റ് എൻട്രി എന്നിവയാണ് വിവിധ തരത്തിലുള്ള ഹയാ സന്ദർശന വീസകൾ. ഇത് പ്രയോജനപ്പെടുത്തി 2024 ജനുവരി 24 വരെ രാജ്യത്ത് തുടരാം. വീസ കാലാവധി കഴിഞ്ഞ ശേഷവും തുടരുന്നവർ പിഴത്തുക നൽകേണ്ടി വരും.

ഹയാ കാർഡ് തൊഴിൽ വീസയാക്കി മാറ്റാൻ കഴിയുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്

RELATED STORIES