തിരുവനന്തപുരത്ത് ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ കരടി വീണു

വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കരടിയെ മയക്കുവെടി വെച്ച് പുറത്തെത്തിക്കാനാണ് നീക്കം. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്.

സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കൂട് പൊളിച്ച് കരടി പിടിച്ചു. ബഹളം കേട്ട് ആളുകൾ എഴുന്നേൽക്കുകയും ഈ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റിൽ വീഴുകയുമായിരുന്നു. കിണറ്റിന് മുകളിൽ വെച്ച ഇരുമ്പു വല സഹിതമാണ് കരടി താഴേക്ക് പതിച്ചത്.

പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസിക​ൾ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി വെക്കാനുള്ള വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല.

RELATED STORIES