തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി
കോട്ടയം വഴിയുള്ള തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി. എറണാകുളം - ഗുരുവായൂർ സ്പെഷ്യൽ ഞായറാഴ്ച റദ്ദാക്കി. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി. അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് തുടങ്ങിയവയാണ് കൊട്ടുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ - കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.

RELATED STORIES