എ.ഐ. ക്യാമറ സംബന്ധിച്ച് ആരോപണങ്ങൾ കെല്‍ട്രോണ്‍ എംഡി തള്ളി

എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ആകെ പദ്ധതി ചെലവ് 140 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പളം, കണക്ടിവിറ്റി ഉൾപ്പെടെ ഇത് 66 കോടി വരും.


ബാക്കിയുള്ള ജിഎസ്ടി 35 കോടി രൂപയാണെന്നും കെൽട്രോൺ എംഡി പറയുന്നു. ഒരു എഐ ക്യമറയുടെ വില 9.5 ലക്ഷം രൂപ മാത്രമാണെന്നും 35 ലക്ഷമെന്ന ഇപ്പോൾ നടക്കുന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES