രോഗം മാറാനായി മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് കൊടുംക്രൂരത

ന്യുമോണിയ മാറാനായി മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ ദേഹത്ത് ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. രണ്ട് മാസത്തിനും ഏഴ് മാസത്തിനും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളെ വെസ്റ്റ് എംപിയിലെ ജാബുവ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിപ്ലിയഖദൻ, ഹദുമതിയ, സമോയ് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കുഞ്ഞുങ്ങൾ.


തുടക്കത്തിൽ ചുമയും ജലദോഷവും പനിയും ബാധിച്ച കുഞ്ഞുങ്ങൾക്ക് ക്രമേണ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. എന്നാൽ കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കേണ്ടതിന് പകരം രക്ഷിതാക്കൾ മന്ത്രവാദികളുടെ അടുക്കല്‍ കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് മന്ത്രവാദികള്‍ കുട്ടികളുടെ നെഞ്ചിലും വയറിലും ചുട്ടുതിളക്കുന്ന ഇരുമ്പുവെച്ച് പൊള്ളിച്ചു. പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മാതാപിതാക്കള്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.

RELATED STORIES