ഒന്നരമാസം ഗര്‍ഭിണിയായ യുവതി മരിച്ചു

കല്ലമ്പലം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒന്നരമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവിന്റെയും ഭദ്രയുടെയും മകള്‍ സുബിനയാണ് (22) മരിച്ചത്.


ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു യുവതി. ഓട്ടോയില്‍ വെച്ച് സുബിനയും ഭര്‍ത്താവ് അഖിലും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും തുടര്‍ന്ന് യുവതി പുറത്തേക്ക് ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഒറ്റൂര്‍ തോപ്പുവിള ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

RELATED STORIES