പക്ഷി ഇടിച്ചതിനെതുടര്‍ന്ന് തീപിടിച്ച ഫ്‌ലൈ ദുബായ് വിമാനം സുരക്ഷിതമായി ഇറക്കി

160-ലധികം പേരുമായി തിങ്കളാഴ്ച കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെതുടര്‍ന്ന് തീപിടിച്ച ഫ്‌ലൈ ദുബായ് വിമാനം തിങ്കളാഴ്ച രാവിലെ ദുബായിലെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 9.20ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ ഒരു എഞ്ചിനില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ധാര്‍ക്കെയിലെ ആകാശത്തിന് മുകളില്‍ വിമാനം കുറെ നേരം കറങ്ങി.


വിമാനത്തിന് തീപിടിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷി വിമാനത്തില്‍ ഇടിച്ചതിന് ശേഷം വിമാനത്താവളത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് വിമാനം ദുബായില്‍ സുരക്ഷിതമായി ഇറക്കിയതായി നേപ്പാള്‍ ടൂറിസം മന്ത്രി സുഡാന്‍ കിരാതിയും സ്ഥിരീകരിച്ചു. ഫ്ളൈ ദുബായ് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നുണ്ടെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നു അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സാംസ്‌കാരിക, ടൂറിസം, സിവില്‍ ഏവിയേഷന്‍ മന്ത്രി സുഡാന്‍ കിരാതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ,സൗദി എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വായുവില്‍ വിന്‍ഡ്ഷീല്‍ഡിന് വിളളലുണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞിരുന്നു. പിന്നീട് ആ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കി.

RELATED STORIES