ക്രിസ്ത്യൻ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങൾ കൂടി കെനിയയിൽ അധികൃതർ കണ്ടെടുത്തു

കെനിയ: പട്ടിണികിടന്നു മരിച്ചാൽ സ്വർഗത്തിൽപോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യൻ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങൾ കൂടി കെനിയയിൽ അധികൃതർ കണ്ടെടുത്തു. ഇതോടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. ഗുഡ്ന്യൂസ് ഇന്റർനാഷണൽ ചർച്ച്എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി പോൾ മക്കെൻസീ എൻതെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരിൽക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

RELATED STORIES