അണുബാധ സ്ഥീരികരിച്ച ഇന്ത്യന്‍ ചുമമരുന്ന് നിരോധിച്ച് ലോകാരോഗ്യ സംഘടന

ഗുഫെന്‍സിന്‍ സിറപ്പ് ടിജി യാണ് അണുബാധ കാരണം നിരോധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ഷല്‍ ദ്വീപില്‍ ചുമമരുന്ന് കഴിച്ച് ഏതാനും കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം വിലയിരുത്തിയാണ് പഞ്ചാബില്‍ നിര്‍മ്മിച്ച കഫ് സിറപ്പ് നിരോധിച്ചത്. ഈ മാസം ആറിനാണ് ചുമമരുന്ന് നിരോധിച്ച് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കിയത്.


പഞ്ചാബിലെ ക്യൂപി ഫാര്‍മ എന്ന കമ്പനിയാണ് അണുബാധ കലര്‍ന്ന ചുമമരുന്ന് നിര്‍മ്മിച്ചത്. ഹരിയാനയിലെ ട്രിലിയം ഫാര്‍മയാണ് മരുന്ന് വിതരണം നടത്തിയത്. മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച് നാളിതുവരെ നിര്‍മ്മാതാക്കളോ വിതരണക്കാരോ വിശദീകരണം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഗുഫെന്‍സിന്‍ ചുമമരുന്ന് ശ്വാസകോശ രോഗങ്ങള്‍ക്കും ചുമയ്ക്കും പ്രതിവിധിയായി ഉപയോഗിക്കാം എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒസ്ട്രേലിയയില്‍ നടത്തിയ മരുന്നിന്റെ സാമ്പിള്‍ പരിശോധനയില്‍ ഗുണനിലാവരം പാലിക്കാനായില്ലെന്നും പാര്‍ശ്വഫലം സൃഷ്ടിക്കാന്‍ തക്കവണം അണുബാധ മരുന്നില്‍ കണ്ടെത്തിയെന്നുമാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിശദീകരണം.

RELATED STORIES