കോമഡി താരം മധു അഞ്ചൽ അറസ്റ്റിൽ

കൊല്ലം : അഞ്ചലിൽ സ്വകര്യ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ കോമഡി താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചൽ ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.അഞ്ചൽ ചന്തമുക്കിലെ സ്വകര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളുടെ കസേരയിൽ കയറി ഇരിക്കുകയും ബഹളം വെയ്ക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാരെ ഇയാൾ അസഭ്യം പറഞ്ഞു. തുടർന്ന് ആശുപത്രി ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെ ഇയാൾ പ്രകോപിതനാവുകയും അതിക്രമം നടത്തുകയുമായിരുന്നു.

RELATED STORIES