സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും അടച്ചിടും

സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് റേഷൻ കടകൾ അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ അറിയിച്ചു.


ഏപ്രിൽ 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം ആരംഭിക്കൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

RELATED STORIES