സ്റ്റോപ്പ് അനുവധിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിന് പൊക്കിയ പച്ചക്കൊടി പത്തനംതിട്ട തിരുവല്ലയിലെ ജനങ്ങളുടെ മനസ്സിൽ വാരിവിതറയത് സന്തോഷത്തിന്റെ മണിമുത്തുകളാണ്

പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ആയ തിരുവല്ലയിൽ വന്ദേ ഭാരത് ട്രെയിന് സ്റ്റോപ്പ് ഇല്ലെങ്കിലും ആദ്യ യാത്രയിൽ തിരുവല്ലക്കാരോട് സ്വല്പം മയം കാട്ടി.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.29 ന് ആദ്യ അനൗൺസ്മെന്റ് മൈക്കിലൂടെ എത്തി. ഇതോടെ ആകാംഷ ഭരിതരായി കാത്ത് നിന്ന നൂറ് കണക്കിന് ആളുകൂടെ മനസ്സിൽ സന്തോഷം അലയടിച്ചു. 1.37 ന് ഒന്നാം നമ്പർ പാളത്തിലേക്ക് വന്ദേ ഭാരതിന്റെ വെള്ള മുഖം കടന്ന് വന്നു. ആ സമയം ആർപ്പ് വിളികളും വള്ളപ്പാട്ടുകളും മാത്രമായിരുന്നു അന്തരീക്ഷത്തിൽ മുഴുവൻ . തുടർന്ന് പ്ലാറ്റ്ഫോമിലേക്ക് കടന്ന് വന്ന വന്ദേ ഭാരത് ട്രെയിനിലേക്ക് പൂക്കൾ വിതറി തിരുവല്ലയുടെ സ്വാഗതം അരുളി.

അതിന് ശേഷം സ്ലൈഡിങ് വാതിലുകൾ തുറന്നത്തോടെ സന്തോഷം കൊണ്ട് കാഴ്ച്ചക്കാരുടെ മനം കുളിർത്തു. പിന്നീട് സെൽഫി എടുപ്പും ട്രെയിനിന്റെ ഉള്ളിലേക്ക് കയറിയും ജനം ശരിക്കും സന്തോഷിച്ചു. ഇതിനിടെ ചെങ്ങന്നൂരിൽ നിന്ന് കയറിയവർ തിരുവല്ലയിൽ ഇറങ്ങുകയും തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്ക് 89 പേർ കയറുകയും ചെയ്യ്തു. തുടർന്ന് 1.45 ന് ട്രെയിൻ മുന്നറിയിപ്പില്ലാതെ യാത്ര തിരിക്കുകയും ചെയ്യ്തു. റിപ്പോർട്ട് : ജിജു വൈക്കത്തുശ്ശേരി

RELATED STORIES