ആലപ്പുഴയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു സി.ടി ആതിര ദമ്പതികളുടെ മകൻ ദേവദർശ് (2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ തോട്ടില്‍ വീണ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ തെരച്ചിൽ നടത്തുന്നതിടയിലാണ് നൂറ് മീറ്റർ അകലെയുള്ള തോട്ടിൽ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.


ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.

RELATED STORIES