അന്യായമായ കെട്ടിട നികുതി വർദ്ധനവ് പിൻവലിക്കണം : കുഞ്ഞു കോശി പോൾ

മല്ലപ്പള്ളി: കെട്ടിട നികുതിയിലും, പുതിയ കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസിലും സർക്കാർ വരുത്തിയ അന്യായമായ വർദ്ധനവ് പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ആവശ്യപ്പെട്ടു.


ഇക്കാര്യങ്ങൾ ഉന്നയിച്ച് യു ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നികുതി ഭാരം കൊണ്ട് വീർപ്പുമുട്ടുന്ന ജനങ്ങൾക്കു മേൽ വീണ്ടും സാമ്പത്തിക ബാധ്യത വരുത്തുന്നതിനു ന്യായീകരണമില്ല. പെർമിറ്റ് ഫീസ് വർദ്ധനവ് അനധികൃത കെട്ടിട നിർമ്മാണത്തിനും , അഴിമതിക്കും ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മധു ചെമ്പുകുഴി, കെ.ജി. സാബു , ഡോ.ബിജു ടി.ജോർജ് , വി.തോമസ് മാത്യു, ബാബു പടിഞ്ഞാറെക്കുറ്റ്, തമ്പി കോട്ടച്ചേരിൽ , റജി പണിക്കമുറി, അഡ്വ സാം പട്ടേരിൽ, സജി ഡേവിഡ്, സിന്ധു സുഭാഷ്, ബിന്ദു മേരി തോമസ്, ഗീത കുര്യാക്കോസ്, എസ്.വിദ്യാമോൾ , രാജൻ എണാട്ട്, സാബു കളർമണ്ണിൽ, ബാബു താന്നിക്കുളം, ജോസഫ് മാത്യു, റജി പമ്പഴ , അനു ഊത്തുകുഴി, അനീഷ് കെ. മാത്യു, മിഥുൻ കെ.ദാസ് എന്നിവർ പ്രസംഗിച്ചു.

RELATED STORIES