അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കയറ്റി

പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കയറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിൽ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെ കുംങ്കി ആനകൾ അരിക്കൊമ്പനെ ചാ‍ർജ് ചെയ്ത് ആനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.


അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്.

RELATED STORIES