വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Reporter: News Desk 29-Apr-2023
2,243
Share:
സെസിയെ എട്ട്
ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ
ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. വ്യാജ
അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി സെസി സേവ്യർ ഒളിവിൽ
കഴിഞ്ഞിരുന്നത് ഇൻഡോറിലും ദില്ലിയിലുമാണ്. 21
മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്.
അടുത്ത ദിവസം തന്നെ തെളിവെടുപ്പിനായി സെസിയുമായി
അന്വേഷണ സംഘം ഇൻഡോറിലേക്ക് തിരിക്കും. സെസി വ്യാജ രേഖകൾ ഉണ്ടാക്കിയത് ഇവിടെനിന്നാണെന്നാണ്
പൊലീസിന്റെ നിഗമനം. തിരവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ എൻറോൾമെന്റ് നമ്പർ
ഉപയോഗിച്ചായിരുന്നു സെസി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ
ബാർ അസോസിയേഷൻ ഭാരവാഹിയുമായി മാറിയിരുന്നു.
നിരവധി കേസുകളിൽ അഭിഭാഷക കമ്മീഷനായും സെസിയെ നിയമിച്ചിരുന്നു.
ഈ കാലയളവിൽ സെസി കൈക്കൂലി വാങ്ങിയതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും
അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച്
പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യര്‍ക്കെതിരെ കേസെടുത്തത്. എല്‍ എല്‍ ബി
പാസാകാത്ത സെസി സേവ്യര്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ്
പ്രാക്ടീസ് നടത്തിയിരുന്നത്. ഇത് കണ്ടെത്തിയ ബാര്‍ അസോസിയേഷന് സെസിയെ പുറത്താക്കി
പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ
റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം
കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍
ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങി. അറസ്റ്റിലാവുന്നതിന് ഒരാഴ്ച മുമ്പാണ് കേസ്
ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇതിന് പിന്നാലെ സെസിയെ പിടികിട്ടാപ്പുള്ളിയായി
പ്രഖ്യാപിച്ചു. ഇതോടെയാണ് ഇവർ കീഴടങ്ങിയത്.
RELATED STORIES
കള്ളനോട്ട് റാക്കറ്റിനെ മഹാരാഷ്ട്രയിലെ നാഗ്പൂർ പോലീസ് പിടികൂടി - നാഗ്പൂരിലെ നിരവധി മദ്രസകളിലും ദർഗകളിലും നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും പ്രതി പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതോടൊപ്പം സംഘടനയുടെ ഒരു ബാനർ സ്ഥാപിക്കുകയും അതിനടിയിൽ ഒരു ക്യുആർ കോഡ് ഒട്ടിക്കുകയും ഈ മദ്രസയ്ക്ക് ധനസഹായം നൽകാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആളുകൾ പരിശോധിക്കാതെ ഈ ക്യുആർ
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി - കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.
എ പ്രദീപ്കുമാര്‍ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
- കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ എ പ്രദീപ് കുമാര്‍ കൊണ്ടുവന്ന പ്രിസം പദ്ധതിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തില്‍ വഴിത്തിരിവായി മാറിയത്. പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന് നല്കിയ നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍, കാരപ്പറമ്പ് സ്കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂള്‍, പുതിയങ്ങാടി യുപി സ്കൂൾ , പുതിയങ്ങാടി എല്‍.പി സ്കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്കൂള്‍, മലാപ്പറമ്പ് എല്‍.പി സ്കൂൾ, കോഴിക്കോട്
മധ്യപ്രദേശിലെ ജബുവയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു - ജില്ലാ ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ താമസിക്കുന്ന രേഖ വ്യാഴാഴ്ച വൈകുന്നേരം തണ്ട്ല ഗേറ്റിനടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദന ശമിപ്പിക്കാൻ മരുന്ന് ചോദിച്ചതായി പോലീസ് പറഞ്ഞു. കടയിലെ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു - കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഈ മൂന്ന് ഭീകരരും ലഷ്കർ-തോയ്ബയിൽ പെട്ടവരായിരുന്നു. ഓപ്പറേഷൻ കെല്ലറിന് കീഴിലുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ
ദുബായിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു - പ്രത്യാശ ഉണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. 29 ചതുരശ്ര കിലോമീറ്ററില്‍
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ് - പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാന