സൂപ്പർ താരങ്ങൾ ഉൾപ്പടെയുള്ളവർ വൻ തുകകൾ പ്രതിഫലമായി ചോദിക്കുന്നു സംവിധായകൻ കമൽ

ഓരോ സിനിമകൾ വിജയിക്കുമ്പോൾ പ്രതിഫലം കൂട്ടുന്നത് പോലെ സിനിമകൾ പരാജയപ്പെടുമ്പോൾ കുറയ്ക്കണമെന്ന് കമൽ പറയുന്നു. അല്ലെങ്കിൽ ഒരു നിർമാതാവിനെ സംബന്ധിച്ച് പ്രതിഫല തുക താങ്ങാൻ കഴിയില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.


ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവന്റെ കലാവിഷ്കാരത്തിന് വിലയിടുന്നത് അവൻ തന്നെയാണ്. അതിൽ ഇടപെടേണ്ട അവകാശം നമുക്ക് ഇല്ല എന്നതാണ് സത്യം. വളരെ പ്രായോ​ഗികമായി ചിന്തിക്കുമ്പോൾ, ഒരു സിനിമ ഓടുമ്പോൾ നടൻ അല്ലെങ്കിൽ താരം പ്രതിഫലം കൂട്ടുമ്പോൾ, രണ്ടോ മൂന്നോ സിനിമകൾ പരാജയപ്പെടുമ്പോൾ പ്രതിഫലം കുറയ്ക്കാൻ അവർ തയ്യാറാകുന്നില്ല. അതിനൊരു ബാലൻസിം​ഗ് വേണമെന്നാണ് എനിക്ക് പറയാനുള്ളത്. ഓരോ സിനിമകൾ വിജയിക്കുമ്പോൾ പ്രതിഫലം കൂട്ടുമ്പോൾ, സിനിമകൾ പരാജയപ്പെടുമ്പോൾ കുറയ്ക്കണം. അല്ലെങ്കിൽ ഒരു നിർമാതാവിനെ സംബന്ധിച്ച് താങ്ങാൻ കഴിയില്ല. സിനിമകൾ പൊട്ടുമ്പോൾ പ്രതിഫലം കുറയ്ക്കുകയാണെങ്കിൽ താരങ്ങളുടെ നിലപാടിനോട് നമുക്ക് യോജിക്കാൻ കഴിയും. അല്ലാത്തിടത്തോളം അതിന് സാധിക്കില്ല”, എന്നാണ് കമൽ പറഞ്ഞത്.


വലിയ തുക ചോദിക്കുന്നവർ വീട്ടിലിരിക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ നേരത്തെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. എങ്കിൽ ആദ്യം വീട്ടിലിരിക്കുക മകൾ കീർത്തി സുരേഷ് ആയിരിക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

RELATED STORIES