സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മാർഗ്ഗവുമായി പോലീസ് രംഗത്ത്

മ്യൂസിയം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനായി ഇ- സ്കൂട്ടറുകൾ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇ- സ്കൂട്ടറുകൾ ഉപയോഗിക്കുക. ആൾക്കൂട്ടത്തിനിടയിൽ വളരെ എളുപ്പത്തിൽ പട്രോളിംഗ് നടത്താൻ സാധിക്കുമെന്നതാണ് ഇ- സ്കൂട്ടറിന്റെ പ്രധാന പ്രത്യേകത.


ഉപയോഗം കഴിഞ്ഞാൽ ഇ- സ്കൂട്ടറുകൾ മടക്കിയെടുത്ത് കയ്യിൽ കൊണ്ടുപോകാൻ സാധിക്കും. അതിനാൽ, ഇവയുടെ പ്രവർത്തനം വളരെ ലളിതമാണ്. നിലവിൽ, മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗത ലഭിക്കുന്ന തരത്തിലാണ് സ്കൂട്ടർ സജ്ജീകരിച്ചിരിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി വേഗത ഉയർത്തുന്നതാണ്.


ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന മ്യൂസിയം മേഖലയിലാണ് ഇ- സ്കൂട്ടറുകളുടെ സേവനം പ്രയോജനപ്പെടുത്തുക. ഇവ വിജയകരമായാൽ ഇ- സ്കൂട്ടർ ഉപയോഗിച്ചുള്ള പട്രോളിംഗ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്. വിദേശ രാജ്യങ്ങളിൽ വൻ ജനപ്രീതി നേടിയെടുക്കാൻ ഇ- സ്കൂട്ടറുകൾക്ക് സാധിച്ചിട്ടുണ്ട്.

RELATED STORIES