‘ദി കേരള സ്‌റ്റോറി’ക്കെതിരെ വിമര്‍ശനവുമായി എം.പി ശശി തരൂര്‍

അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തി.


സംസ്ഥാനത്ത് നിന്ന് 32,000 പെണ്‍കുട്ടികള്‍ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസില്‍ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മ്മിച്ച ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളില്‍ എത്തും.

RELATED STORIES