അബുദാബി ദുബൈ റോഡില്‍ കുറഞ്ഞ വേഗതക്കാരും ഇനി ക്യമറയെ ഭയക്കണം

അബുദാബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് ഇനി കുറഞ്ഞ വേഗതക്കാരെയും പിഴ കാത്തിരിക്കുന്നത്. വേഗത കൂടിയ ട്രാക്കായി കണക്കാക്കിയിട്ടുള്ള ഇടതുവശത്തെ ആദ്യരണ്ടു ട്രാക്കുകളില്‍ കുറഞ്ഞവേഗതാ നിയമം പാലിക്കാത്തവര്‍ക്ക് മെയ് 1 തിങ്കള്‍ മുതല്‍ പിഴ ഈടാക്കും.


ഇടതുവശത്തെ ആദ്യരണ്ടുട്രാക്കുകളില്‍ കൂടിയ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററും കുറഞ്ഞ വേഗത 120 കിലോമീറ്ററുമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടിയ വേഗത നിയന്ത്രിക്കാനും പിഴ ചുമത്തുന്നതിനുമായി റഡാര്‍ സംവിധാനം നേരത്തെത്തന്നെ നിലവിലുണ്ടെങ്കിലും കുറഞ്ഞ വേഗത കൂടിയുള്ള ക്യാമറ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തന നിരതമാവുകയാണ്. വേഗതയേറിയ ട്രാക്കുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററില്‍ കുറഞ്ഞ വേഗത്തില്‍ പോയാല്‍ 400 ദിര്‍ഹമാണ് പിഴ.

പ്രധാന ട്രാക്കുകളില്‍ കുറഞ്ഞ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ട്രാക്കുകളില്‍ മിനിമം വേഗത 120 ആക്കി നിജപ്പെടുത്തിയിട്ടുള്ളത്. അതേസമയം മൂന്നും നാലും ട്രാക്കുകളില്‍ ഇതില്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കുന്നതിന് അനുമതിയുണ്ട്.

RELATED STORIES