പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നേഴ്‌സിന് നേരെ ആസിഡ് ആക്രമണം

കൊല്ലം: ഭര്‍ത്താവ് സിറിഞ്ചില്‍ നിറച്ച ആസിഡ് മുഖത്ത് ഒഴിച്ചതായാണ് പരാതി. വെട്ടിക്കവല സ്വദേശി നീതു (35)വിന് നേരെയാണ് ആക്രമണമുണ്ടായത്.


സംഭവത്തില്‍ ഭര്‍ത്താവ് വിപിന്‍ രാജിനെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്ത് വച്ചായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES