കരുണയുടെ മുഖമാണ് ക്രിസ്തുവിന്റേത് : പ്രമോദ് നാരായണൻ എംഎൽഎ

സഭ ലോകത്തിൽ പ്രകാശിപ്പിക്കുന്നത് ക്രിസ്തുവിന്റെ കരുണയുടെ മുഖമാണന്ന് ശ്രീ. പ്രമോദ് നാരായണൻ MLA.


മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല അതിരൂപത കർമ്മ പരിപാടികളുടെ ( ലൂമെൻ 2023) ഉദ്ഘാടനം കർമ്മം റാന്നി ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്ക പള്ളിയിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംസിഎ തിരുവല്ല അതിരൂപത പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തിൽ അധ്യക്ഷനായിരുന്ന പ്രസ്തുത പരിപാടിയിൽ തിരുവല്ല അതിരൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

എംസിഎ സഭാതല പ്രസിഡന്റ് അഡ്വ. എബ്രഹാം പട്ട്യാനി മുഖ്യപ്രഭാഷണം നടത്തി. റൈറ്റ് റവ.ഡോ.തോമസ് കൊടി നാട്ടും കുന്നേൽ കോർപ്പസ്കോപ്പ, അതിരൂപത വൈദിക ഉപദേഷ്ടാവ് റവ ഫാ മത്തായി മണ്ണൂർ വടക്കേതിൽ,അതിരൂപത ജനറൽ സെക്രട്ടറി അനിഷ് വി ചെറിയാൻ കുറ്റിയിൽ,റവ ഫാ തോമസ് ബഹനാൻ ചെറു പാലത്തിൽ, റവ. ഫാ. സ്കറിയ വട്ടമറ്റം ഫാ തോമസ് ആലുങ്കൽ, ഫാ കോശി മണ്ണിൽ, ശ്രീമതി ജെസ്സി അലക്സ്, ശ്രീ തോമസ് എബ്രഹാം, ,ശ്രീ ജോസഫ് ചിറയിൽ, ശ്രീ ജോബി തോമസ്, ശ്രീ ജോജി വീഴലിൽ,ശ്രീ അനി ഏനാരിൽ,ശ്രീ ടി. എസ് ജോർജ്,ശ്രീ എ ഡി ജോൺ, ശ്രീ മനു ജോൺ എന്നിവർ പ്രസംഗിച്ചു ഈ പരിപാടിയോടനുബന്ധിച്ച് എംസിഎ സഭാതല ഭാരവാഹികളെയും എംസിഎ തിരുവല്ല അതിരൂപത 2020 22 വർഷത്തെ ഭാരവാഹികളെയും ആദരിച്ചു.

RELATED STORIES