കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം എന്താണെന്ന് വ്യക്തമാക്കണം  രമേശ് ചെന്നിത്തല

എ.ഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമെന്നും തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല. കാമറാ വിവാദം കെൽട്രോണിന്റെ മേൽ പഴിചാരി തടിതപ്പാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം സമ്മേളനം വടുതലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.നിധീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പൊതു സമ്മേളനത്തിന് മുമ്പ് അരൂക്കുറ്റിയിൽ നിന്നും ആരംഭിച്ച വമ്പിച്ച യുവജന റാലി ഡി.സി.സി വൈസ് പ്രസിഡൻ്റ് ടി.ജി രഘുനാഥപിളള ഫ്ലാഗ് ഓഫ് ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.അഫ്സൽ നമ്പ്യാരത്ത്, എം.നൗഫൽ, കോൺഗ്രസ് നേതാക്കളായ എം.ആർ രവി, കെ.രാജീവൻ, ടി.കെ.പ്രതുലചന്ദ്രൻ ,എം. ആർ രാജേഷ്, കെ.ജെ ജോബിൻ, അൻസൽന സഹദ്, ഗംഗാശങ്കർ, എസ്. സുചിത്ത്, ടി. പി അഭിലാഷ്, വി. ഷൈൻ, സി.എസ് സത്താർ, അഷറഫ് വെളേളഴത്ത്, മോളി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

RELATED STORIES