പോലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു

വ്യാഴാഴ്ച രാവിലെ കൊല്ലം അഞ്ചലില്‍ ഏരൂര്‍ പോലീസിന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ എസ്‌ഐ വേണു, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

RELATED STORIES