കുവൈറ്റിലെ പ്രവാസികളുടെ ലൈസൻസ് ഇനി
 ഒരു വർഷത്തേയ്ക്ക് മാത്രമേ പുതുക്കി നൾകുകയുള്ളു

കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾക്കാണ് ഇത്തരത്തിൽ രാജ്യത്തെ ട്രാഫിക് വകുപ്പ് നിബന്ധന ഏർപ്പെടുത്തിയത്. മുൻപ് മൂന്ന് വർഷത്തേയ്ക്ക് പുതുക്കി നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒരു വർഷത്തേയ്ക്ക് മാത്രമായി പുതുക്കുന്നത്. എന്നാൽ കുവൈത്തിൽ വീട്ടുജോലിക്കാരായി നിൽക്കുന്നവർക്ക് നിലവിലുള്ളത് പോലെ മൂന്ന് വർഷത്തേയ്ക്ക് തന്നെ ലൈസൻസുകൾ പുതുക്കി നൽകുമെന്നും ട്രാഫിക് വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത്. അതിന് തന്നെ ഇവര്‍ രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവര്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

RELATED STORIES