പെട്രോളിൽ എഥനോളിന്റെ അളവ് ചേർക്കുന്നത് ഘട്ടം ഘട്ടമായി ഉയർത്താൻ ഇന്ത്യ ഒരുങ്ങുന്നു

എഥനോള്‍ കലർത്തുന്നതിന്റെ അളവ് 20 ശതമാനമായി ഉയർത്താനാണ് പദ്ധതിയിടുന്നത്. 2025 ഓടെ തന്നെ ഈ ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ നീക്കം. മുൻപ് 2030- ൽ ലക്ഷ്യം കാണാനായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.


2025
ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനായി 1,016 ലിറ്റർ എഥനോളാണ് ആവശ്യമായി വരുന്നത്. മറ്റ് ആവശ്യങ്ങൾക്കായുള്ള 334 കോടി ലിറ്ററും ചേർത്ത് ആകെ വേണ്ടത് 1,700 കോടി ലിറ്ററാണ്. രാജ്യത്ത് പ്രധാനമായും പഞ്ചസാരയുടെ ഉപോൽപ്പന്നങ്ങളിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.

പെട്രോളിൽ എഥനോളിന്റെ അളവ് ഉയർത്തുന്നതിനാൽ വാഹന എൻജിനിൽ ജ്വലനം സുഗമമായി നടക്കുന്നതാണ്. ഇതിലൂടെ വാഹനങ്ങൾ പുറന്തള്ളുന്ന പുകയുടെ അളവും കുറയും. നിലവിൽ, ഒരു ലിറ്റർ പെട്രോളിൽ 10 ശതമാനം മാത്രമാണ് എഥനോൾ ചേർക്കുന്നത്.

RELATED STORIES