വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവന്റെ മാല ഉടമയ്ക്ക് യുവാവ് തിരിച്ച് നൽകി

എയർ ഇന്ത്യ ജീവനക്കാരനായ രാഹുൽ മേനോനാണ് കഴിഞ്ഞ 28 ന് കാക്കനാട് നിലംപതിഞ്ഞിമുകൾ ഭാഗത്ത് വച്ച് മാല ലഭിച്ചത്. രാഹുൽ ഇൻഫോപാർക്ക് പൊലീസിന് കൈമാറി. സോഷ്യൽമീഡിയയിലൂടെ മാലയെ കുറിച്ച് അറിഞ്ഞ് തെളിവ് സഹിതമെത്തിയ കാക്കനാട് വാടകയ്ക്ക് താമസിക്കുന്ന ചാലക്കുടി സ്വദേശിനി ഗീതു സെബാസ്റ്റ്യന് മാല തിരികെ നൽകി.

ഇൻഫോപാർക്ക് സി.ഐ വിപിൻ ദാസിന്റെ നേതൃത്വത്തിൽ മാല ഉടമയ്ക്ക് കൈമാറി.

RELATED STORIES