ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

RELATED STORIES