കഞ്ചാവുമായി ആലപ്പുഴ സ്വദേശികൾ പിടിയിൽ

ആ​ല​പ്പു​ഴ ചെ​റു​ത​ന പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൽ അ​മാ​നി, ചെ​റു​ത​ന തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ ല​ബീ​ബ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച 20 ഗ്രാം ​ക​ഞ്ചാ​വും ഇ​രു​ച​ക്ര​വാ​ഹ​ന​വും പി​ടി​കൂ​ടി.നി​ര​ണ​ത്തു​നി​ന്നാ​ണ്​ പു​ളി​ക്കീ​ഴ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.


വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ ജെ. ​ഷെ​ജിം, എ.​എ​സ്.​ഐ എ​സ്. അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ് അ​ജ​യ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

RELATED STORIES