കായംകുളം സി.പി.എം ഏരിയ കമ്മിറ്റിയില്‍ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല
Reporter: News Desk 05-May-2023
2,446
Share:
നേതാക്കളെ കുറിച്ചുള്ള
നാണം കെടുത്തുന്ന കഥകള്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ തന്നെ പ്രചരിക്കുന്നു. ഭാര്യ
നല്കിയ ഗാര്‍ഹികപീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും
കായംകുളം ഏരിയ കമ്മിറ്റിയംഗവുമായ ബിബിന്‍ സി. ബാബുവിനെ സി.പി.എം 6മാസത്തേക്ക് സസ്പെന്‍ഡ്
ചെയ്തിരുന്നു.
ഇതിനിടെയാണ് വീഡിയോ കോളില്‍ യുവതിയുടെ നഗ്നത കാണുന്ന
പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്.
കായംകുളത്തെ സി.പി.എം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും
വ്യാപക ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്. ഇയാളെ കുട്ടികളുടെ വേനല്‍ തുമ്പി
കലാജാഥയുടെ പുതുപ്പള്ളിയിലെ കണ്‍വീനര്‍ ആക്കിയത് സംബന്ധിച്ചാണ് പാര്‍ട്ടിയില്‍
വിമര്‍ശനം.
ഇതിനിടെ കായംകുളം ഏരിയ കമ്മിറ്റി അംഗം ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡ് നിയമന അറിയിപ്പ്് സംബന്ധിച്ച് വാട്സപ്പിലിട്ട സന്ദേശവും
വിവാദമായിട്ടുണ്ട്. ‘പരമാവധി നമ്മുടെ ഹിന്ദു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ്
ഏരിയ കമ്മിറ്റി അംഗം നിയമന അറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍
പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എ.വി ഗോവിന്ദന് കഴിഞ്ഞ ദിവസം ജില്ലാ
സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഏരിയ
കമ്മിറ്റിയംഗമായ ബിബിന്‍. സി ബാബുവിനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
ഭാര്യ പാര്‍ട്ടിക്കു നല്കിയ ഗാര്‍ഹിക പീഡന പരാതിയെ
തുടര്‍ന്നാണിത്. സി.പി.എം എരുവ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് യുവതി. മര്‍ദനമേറ്റ
ഇവര്‍ മുമ്പ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. പൊലീസ്
ചെന്നെങ്കിലും മൊഴി നല്‍കിയില്ല. പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്നാണ് മൊഴി നല്‍കാത്തതെന്ന്
പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ യുവതി ഏരിയ കമ്മിറ്റിക്കും
ജില്ലാ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
പാര്‍ട്ടി ഇയപെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്.
ബിബിന്റെ ഭാര്യ പിതാവും സി.പി.എം എരുവ ലേക്കല്‍ കമ്മിറ്റിയംഗമാണ്. ഇദ്ദേഹവും പാര്‍ട്ടിക്കും
മുഖ്യമന്ത്രിക്കും പരാതി നല്കി. സി.പി.എം ജില്ലാനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം
ഏരിയ സെന്ററാണ് യുവതിയില്‍ നിന്ന് വിവരം തേടിയത്.
കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു - കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ്
കള്ളനോട്ട് റാക്കറ്റിനെ മഹാരാഷ്ട്രയിലെ നാഗ്പൂർ പോലീസ് പിടികൂടി - നാഗ്പൂരിലെ നിരവധി മദ്രസകളിലും ദർഗകളിലും നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും പ്രതി പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതോടൊപ്പം സംഘടനയുടെ ഒരു ബാനർ സ്ഥാപിക്കുകയും അതിനടിയിൽ ഒരു ക്യുആർ കോഡ് ഒട്ടിക്കുകയും ഈ മദ്രസയ്ക്ക് ധനസഹായം നൽകാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആളുകൾ പരിശോധിക്കാതെ ഈ ക്യുആർ
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി - കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.
എ പ്രദീപ്കുമാര്‍ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
- കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ എ പ്രദീപ് കുമാര്‍ കൊണ്ടുവന്ന പ്രിസം പദ്ധതിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തില്‍ വഴിത്തിരിവായി മാറിയത്. പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന് നല്കിയ നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍, കാരപ്പറമ്പ് സ്കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂള്‍, പുതിയങ്ങാടി യുപി സ്കൂൾ , പുതിയങ്ങാടി എല്‍.പി സ്കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്കൂള്‍, മലാപ്പറമ്പ് എല്‍.പി സ്കൂൾ, കോഴിക്കോട്
മധ്യപ്രദേശിലെ ജബുവയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു - ജില്ലാ ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ താമസിക്കുന്ന രേഖ വ്യാഴാഴ്ച വൈകുന്നേരം തണ്ട്ല ഗേറ്റിനടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദന ശമിപ്പിക്കാൻ മരുന്ന് ചോദിച്ചതായി പോലീസ് പറഞ്ഞു. കടയിലെ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു - കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഈ മൂന്ന് ഭീകരരും ലഷ്കർ-തോയ്ബയിൽ പെട്ടവരായിരുന്നു. ഓപ്പറേഷൻ കെല്ലറിന് കീഴിലുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ
ദുബായിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു - പ്രത്യാശ ഉണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. 29 ചതുരശ്ര കിലോമീറ്ററില്‍
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി