സൗദി അറേബ്യയിൽ തീപിടുത്തം: മലയാളികൾ ഉൾപ്പെടെ ആറു പ്രവാസികൾ വെന്തുമരിച്ചു

റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ ആറു പ്രവാസികൾ മരിച്ചു. മരണപ്പെട്ടവരിൽ നാല് പേരും മലയാളികളാണെന്നാണ് വിവരം. മലപ്പുറം സ്വദേശികളായ മലയാളികളും ഗുജറാത്ത് തമിഴ്നാട് സ്വദേശികളുമാണ് മരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.


വെള്ളിയാഴ്ച്ച പുലർച്ചെ 1.30 നാണ് അഗ്നിബാധയുണ്ടായത്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് തീപിടുത്തത്തിൽ മരിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED STORIES