വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. മഹാരാഷ്ട്ര സ്വദേശി വസന്ത സമ്പത്ത് ദുപാരെ (61) യുടെ ദയാഹർജിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു തള്ളിയത് . രാഷ്ട്രപതിയായി അധികാരമേറ്റശേഷം മുർമു തള്ളുന്ന ആദ്യദയാഹർജിയാണിത്.


2008-
ൽ മഹാരാഷ്ട്രയിലാണ് സംഭവം. നാലുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ചതിനെതിരേ ദുപാരെ നൽകിയ പുനഃപരിശോധനാഹർജി 2017 മേയിൽ സുപ്രീംകോടതി തള്ളിയിരുന്നു. പ്രതി വധശിക്ഷ അർഹിക്കുന്നുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

കേസിൽ വിചാരണക്കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും ഉത്തരവുകൾ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശ ലഭിച്ചതിന് പിന്നാലെയാണ് ദുപാരെയുടെ ഹർജി രാഷ്ട്രപതി തള്ളിയത്.

RELATED STORIES