എ.ഐ ക്യാമറ അഴിമതിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പുറത്ത്
Reporter: News Desk 06-May-2023
2,159
Share:
കമ്പനി മാനേജിംഗ്
ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് 20 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ
രേഖകളും പുറത്തുവന്നു. കമ്പനിയുടെ 99.5 ശതമാനം ഓഹരികളും എം.ഡി സുരേന്ദ്രകുമാറിന്റെ പേരിലാണുള്ളത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക്
നേതൃത്വം നല്കിയ രാംജിത്തിന്റെ പേരിലുള്ളത് ദശാംശം അഞ്ച് ശതമാനം ഓഹരികള്‍
മാത്രമാണ്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി കമ്പനി ഒന്നിലേറെ തവണ
ഇടപാടുകള്‍ നടത്തിയതായും രേഖകള്‍ തെളിയിക്കുന്നു.ഒമാനില്‍ വ്യവസായിയായ പത്തനംതിട്ട
തുമ്പമണ്‍ സ്വദേശി സുരേന്ദ്രകുമാര്‍ കോഴിക്കോട് ആസ്ഥാനമായി 2018ലാണ് പ്രസാഡിയോ എന്ന
പേരില്‍ കമ്പനി തുടങ്ങിയത്. കമ്പനിയുടെ ഡയറക്ടറായി എത്തിയ കോഴിക്കോട് സ്വദേശി
രാംജിത്തിന് സര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കാനായത് എങ്ങനെയെന്ന
ചോദ്യമാണ് ഉയരുന്നത്. കമ്പനി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം മോട്ടോര്‍
വാഹന വകുപ്പുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്താനായത്
എങ്ങനെയെന്നതും അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. കമ്പനി എം.ഡി സുരേന്ദ്രകുമാറിന്
സര്‍ക്കാരുമായും സി.പി.എമ്മുമായും അടുത്ത ബന്ധമാണുള്ളത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്
സുരേന്ദ്രകുമാര്‍ സി.പി.എമ്മിന് സംഭാവനയായി നല്‍കിയത് 20 ലക്ഷം രൂപയാണ്. സി.പി.
എം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക്
സംഭാവന നല്‍കിയവരുടെ പട്ടികയില്‍ 149 മതായി സുരേന്ദ്രകുമാറിന്റെ പേരുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ്
വഴി കമ്പനി ഒന്‍പത് കോടിയോളം രൂപയുടെ വരുമാനം നേടിയ വര്‍ഷം തന്നെയായിരുന്നു ഈ
സംഭാവന നല്കിയതെന്നതും ശ്രദ്ധേയമാണ്.
കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷത്തിനകം
മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവുമായി നടത്തിയ രണ്ട്
ഇടപാടുകളാണ് മറ്റൊരു തെളിവ്. 2019- 20 കാലയളവില്‍ എറണാകുളത്തെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച വകയില്‍ 50,000 രൂപ പ്രകാശ് ബാബുവിന് വാടക നല്കിയ കമ്പനി 2020- 21 കാലയളവില്‍ ‘ട്രേഡ് പേയബില്‍’ എന്ന ഹെഡില്‍ 1,75000 രൂപ നല്കിയ കാര്യവും കമ്പനികാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടു വര്‍ഷമാണ് പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ ഇടപാട്
നടന്നത്. എന്നാല്‍ ഈ ഇടപാട് എന്തെന്ന് കമ്പനിയോ പ്രകാശ് ബാബുവോ
വ്യക്തമാക്കിയിട്ടില്ല. അതേ സമയം ക്യാമറ വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം
സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ നിലപാടുമായി
പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍
തിരുവനന്തപുരത്ത് തുടങ്ങി. ഇന്നും നാളെയുമായി സംസ്ഥാന സമിതിയും യോഗം ചേരും.
കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു - കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ്
കള്ളനോട്ട് റാക്കറ്റിനെ മഹാരാഷ്ട്രയിലെ നാഗ്പൂർ പോലീസ് പിടികൂടി - നാഗ്പൂരിലെ നിരവധി മദ്രസകളിലും ദർഗകളിലും നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും പ്രതി പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതോടൊപ്പം സംഘടനയുടെ ഒരു ബാനർ സ്ഥാപിക്കുകയും അതിനടിയിൽ ഒരു ക്യുആർ കോഡ് ഒട്ടിക്കുകയും ഈ മദ്രസയ്ക്ക് ധനസഹായം നൽകാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആളുകൾ പരിശോധിക്കാതെ ഈ ക്യുആർ
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി - കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.
എ പ്രദീപ്കുമാര്‍ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
- കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ എ പ്രദീപ് കുമാര്‍ കൊണ്ടുവന്ന പ്രിസം പദ്ധതിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തില്‍ വഴിത്തിരിവായി മാറിയത്. പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന് നല്കിയ നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍, കാരപ്പറമ്പ് സ്കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂള്‍, പുതിയങ്ങാടി യുപി സ്കൂൾ , പുതിയങ്ങാടി എല്‍.പി സ്കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്കൂള്‍, മലാപ്പറമ്പ് എല്‍.പി സ്കൂൾ, കോഴിക്കോട്
മധ്യപ്രദേശിലെ ജബുവയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു - ജില്ലാ ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ താമസിക്കുന്ന രേഖ വ്യാഴാഴ്ച വൈകുന്നേരം തണ്ട്ല ഗേറ്റിനടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദന ശമിപ്പിക്കാൻ മരുന്ന് ചോദിച്ചതായി പോലീസ് പറഞ്ഞു. കടയിലെ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു - കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഈ മൂന്ന് ഭീകരരും ലഷ്കർ-തോയ്ബയിൽ പെട്ടവരായിരുന്നു. ഓപ്പറേഷൻ കെല്ലറിന് കീഴിലുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ
ദുബായിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു - പ്രത്യാശ ഉണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. 29 ചതുരശ്ര കിലോമീറ്ററില്‍
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി