ദുബായിലെ ചില ജനപ്രിയ ആകർഷണങ്ങൾ ഉടൻ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു

ശൈത്യകാലത്തെ പ്രധാന ആകർഷണങ്ങളായ മിറാക്കിൾ ഗാർഡൻ, ഹത്ത റിസോർട്‌സ്, റയിപ്പ് മാർക്കറ്റ് എന്നിവയിലേക്ക് സന്ദർശകർക്ക് കുറച്ച് ദിവസങ്ങൾകൂടി പ്രവേശിക്കാം. 15 കോടിയിലേറെ പൂക്കളുമായി കാഴ്ചയുടെ വസന്തംതീർക്കുന്ന മിറാക്കിൾ ഗാർഡന്റെ 11-ാം പതിപ്പ് അടുത്തമാസം നാലിന് അവസാനിക്കും.


രാവിലെ ഒൻപതുമുതൽ രാത്രി ഒൻപത് വരെയാണ് പ്രവേശനസമയം. മുതിർന്നവർക്ക് 75 ദിർഹവും മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 60 ദിർഹവുമാണ് പ്രവേശനനിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. പർവതനിരകളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായ ഹത്ത റിസോർട്‌സ് ഈ മാസം 15 വരെ സന്ദർശകരെ സ്വാഗതം ചെയ്യും.974 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്ന റയിപ്പ് മാർക്കറ്റിൽ ഈ മാസം 14 വരെ പ്രവേശിക്കാം. ജൈവ ഉത്‌പന്നങ്ങൾ, ഭക്ഷണം, കരകൗശലവസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമുള്ള ഒരു കർഷകവിപണിയാണിത്.

RELATED STORIES