ഗുജറാത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ട്

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(എൻസിആർബി ) യുടെ കണക്കുകളാണ് പുറത്തു വന്നത്. ഇതു പ്രകാരം 41,621 സ്ത്രീകളെയാണ് ​ഗുജറാത്തിൽ നിന്നും കാണാതായിട്ടുള്ളത്. 2016 മുതൽ 2020 വരെയുള്ള കണക്കാണിത്. 20167015, 2017 7712, 20189246, 20199268, 20208290 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.


2021
ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019- 20 വർഷത്തിൽ മാത്രം അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതു കൂടാതെടുള്ള കണക്കാണ് എൻസിആർബി പുറത്തുവിട്ടിരിക്കുന്നത്.

കാണാതായ സ്ത്രീകളിൽ പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈം​ഗികവൃത്തിക്കായി കയറ്റി അയയ്ക്കപ്പെടുകയാണെന്ന് മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥനും ​ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു. 'കാണാതാകുന്നത് സം​ബന്ധിച്ച പരാതികൾ പലപ്പോഴും വേണ്ടത്ര ​ഗൗരവത്തോടെ പൊലീസ് പരി​ഗണിക്കാറില്ല. കൊലപാതകകങ്ങളേക്കാൾ ​ഗൗരവമായി പരി​ഗണിക്കപ്പെടേണ്ടവയാണ് ഇത്തരം കേസുകൾ'- സിൻഹ കൂട്ടിച്ചേർത്തു.

കാണാതാകുന്ന പെൺകുട്ടികളിൽ ഭൂരിഭാ​ഗത്തെയും മനുഷ്യക്കടത്തുസംഘം കടത്തിക്കൊണ്ടു പോവുകയാണെന്നും അവിടെയെത്തിച്ച് വിൽക്കുകയാണ് ചെയ്യാറെന്നും മുൻ എഡിജിപി രാജൻ പ്രിയ​ദർശിനി പറഞ്ഞു.

'
ബിജെപി നേതാക്കൾ കേരളത്തെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഗുജറാത്തിൽ നിന്നും കാണാതായിരിക്കുന്ന 40,000ൽ അധികം സ്ത്രീകളെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല'- ​ഗുജറാത്ത് കോൺ​ഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നാടാണിതെന്നും ഹിരേൻ കൂട്ടിച്ചേർത്തു.

RELATED STORIES