എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രം​ഗത്ത്

കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണെന്നും ഏൽപിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു.


ലൈറ്റ് മാസ്റ്റർ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. കൺസോർഷ്യം സൂം മീറ്റിംഗിൽ പ്രസാഡിയോ ഡയറക്ടർ രാംജിത്തിനൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തെന്ന് ലൈറ്റ് മാസ്റ്റർ എംഡി ജെയിംസ് പാലമുറ്റം ചാനൽ ചർച്ചയിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും ജെയിംസ് പാലമുറ്റം പറഞ്ഞു.

RELATED STORIES