മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണ് എന്ന് മേജർ രവി

കഴിഞ്ഞ ദിവസം ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജർ രവി. അതേസമയം തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജർ രവി പറഞ്ഞു.

എന്നാൽ, കുറ്റക്കാർക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട് എന്നും വിഷയത്തിൽ ശക്തമായ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ അസോസിയേഷനുകൾക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട് എന്നും നിർമാതാക്കൾക്ക് സമൂഹത്തോട് ബാധ്യത ഉണ്ടെകിൽ ലഹരി ഉപയോഗത്തിന്റെ വിവരം അധികാരികളെ അറിയിക്കേണ്ടതാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

RELATED STORIES