റെമിയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവല്ല: താലൂക്ക് തല അദാലത്തിൽ വീടെന്ന സ്വപ്നവുമായി എത്തിയ റെമി ജോർജിനും കുടുംബത്തിനും ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കൈത്താങ്ങ്. സ്വന്തമായി ഭവനമില്ലെന്ന പരാതിയുമായി അദാലത്തിനെത്തിയതായിരുന്നു കടപ്ര പഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രേസ് വില്ലയിൽ റെമി ജോർജ്. 

താലൂക്കുതല അദാലത്തിൽ തന്റെ പ്രതീക്ഷ യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലാണ് റെമി പരാതിയുമായി എത്തിയത്. റെമിയുടെ പ്രതീക്ഷ തെറ്റിയില്ല. പരാതി കേട്ട ആരോഗ്യ മന്ത്രി വീണാ ജോർജ് അപേക്ഷ പരിഗണിച്ച് മാനദണ്ഡങ്ങൾക്ക് അനുസൃതമായ തുടർ നടപടികൾ സ്വീകരിച്ച് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന്  ഉറപ്പു നൽകി. സന്തോഷത്താൽ നിറഞ്ഞ   കണ്ണുകളോടെയാണ് റെമി തിരികെ യാത്രയായത്.

RELATED STORIES