എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്കരുതലുകള് എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ മനുഷ്യനില് നിന്നും മറ്റു മനുഷ്യരിലേക്കാണ് ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല് പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം.
രോഗ ലക്ഷണമുള്ളവരില് നിന്നും നിപ വൈറസ് കൂടുതല് പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്ഗങ്ങള് ഊര്ജിതമാക്കണം. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള് എല്ലാവരും മനസിലാക്കണം. എന് 95 മാസ്ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല് തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന് 95 മാസ്ക് ധരിക്കേണ്ടതാണ്.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്.എ വൈറസ് ആണ്. മൃഗങ്ങളില് നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില് നിന്നോ പന്നികളില് നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന് സാധ്യതയുണ്ട്. മനുഷ്യരില് നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്
വൈറസ് ശരീരത്തിനുള്ളില് പ്രവേശിച്ച് രോഗലക്ഷണങ്ങള് പ്രകടമാകുന്ന കാലയളവ് (ഇന്കുബേഷന് പീരീഡ്) 4 മുതല് 14 ദിവസം വരെയാണ്. ഇത് ചിലപ്പോള് 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള് വ്യക്തമാകാന് ഇത്രയും ദിവസങ്ങള് വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്. ചുമ, വയറുവേദന, മനംപിരട്ടല്, ഛര്ദി, ക്ഷീണം, കാഴ്ചമങ്ങല് തുടങ്ങിയ ലക്ഷണങ്ങളും അപൂര്വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള് ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്ക്കകം തന്നെ കോമ അവസ്ഥയിലെത്താന് സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന് സാധ്യതയുണ്ട്.
രോഗ സ്ഥിരീകരണം
തൊണ്ടയില് നിന്നും മൂക്കില് നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല് ഫ്ളൂയിഡ് എന്നിവയില് നിന്നുമെടുക്കുന്ന സാമ്പിളുകള് ആര്.ടി.പി.സി.ആര് പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
സ്വീകരിക്കേണ്ട മുന്കരുതലുകള്
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില് അതിസങ്കീര്ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില് നിന്നും രോഗം പകരാതിരിക്കാന് മുന് കരുതലുകള് സ്വീകരിക്കണം.
* കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില് പോകരുത്. വവ്വാല് കടിച്ച പഴങ്ങളോ മറ്റോ സ്പര്ശിക്കാനോ കഴിക്കാനോ പാടില്ല.
* കൃത്യമായി മാസ്ക് ഉപയോഗിക്കുക
* സാമൂഹിക അകലം പാലിക്കുക
* ഇടയ്ക്കിടയ്ക്ക് കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില് സാനിറ്റൈസര് ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
* രോഗിയുമായി ഒരു മീറ്റര് എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്ക്കുള്ള സാമഗ്രികള് പ്രത്യേകം സൂക്ഷിക്കുക.
സംസ്ക്കാര യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി - വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇയാളെ
ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില് നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
ഇന്ന് പുലർച്ചെ
സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാധ്യമങ്ങൾക്ക് വിലക്ക് - 2019ല് ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില് ചേര്ത്തിയിരുന്നു. സബ് രജിസ്ട്രാര് ഓഫീസില് ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
ഡെപ്യൂട്ടി തഹസില്ദാര് വിജിലന്സ് പിടിയില് - പ്രവാസി മലയാളിയുടെ ഭാര്യയുടെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്നങ്ങള് പരിഹരിക്കാന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്ദാര് വിജിലന്സ് പിടിയില്