പാനൂർ ബോംബ് നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെ !!! റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ: പാനൂർ ബോംബ് നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സിപിഎം വാദത്തെ പൊളിക്കുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം.

കേസിലെ 6, 7 പ്രതികളുടെ റിമാൻഡ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞ് വിവാദം ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് ഈ റിപ്പോർട്ട്.

പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസ് ആശ്രയിച്ചിരിക്കുന്നത്.

സ്ഫോടനം നടന്നയുടൻ അമൽബാബു സ്ഥലത്തെത്തി മറ്റു ബോംബുകൾ തൊട്ടടുത്ത പറമ്പിൽ ഒളിപ്പിച്ചു. സംഭവസ്ഥലത്തു മണൽ കൊണ്ടുവന്നിട്ട്, തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.


RELATED STORIES