ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ; ഇന്ത്യൻ ജനസംഖ്യ 144

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144 കോടിയിൽ എത്തിയതായി യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്‌പിഎ) റിപ്പോർട്ട്. ഇതിൽ ഇരുപത്തിനാലു ശതമാനവും 14 വയസ്സിൽ താഴെയുള്ളവരാണെന്ന് യുഎൻഎഫ്‌പിഎ പറയുന്നു.

റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയിൽ 142.5 കോടി ജനങ്ങളാണുള്ളത്. 77 വർഷം കൊണ്ട് ഇന്ത്യൻ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ 2011ൽ നടത്തിയ സെൻസസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.

ഇന്ത്യൻ ജനസംഖ്യയിൽ 17 ശതമാനം പത്തു മുതൽ 19 വയസ്സു വരെ പ്രായമുള്ളവരാണെന്നാണ് എൻ റിപ്പോർട്ട് പറയുന്നത്. പത്തു മുതൽ 24 വരെ വയസ്സു പ്രായമുള്ളവർ 26 ശതമാനം. 15 മുതൽ 64 വരെ പ്രായമുള്ളവർ 68 ശതമാനമാണ്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഏഴു ശതമാനം.

RELATED STORIES