മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  മരിച്ച  നിലയിൽ

മാന്നാർ പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റ് കുരിട്ടിക്കാട് ഓംകാറിൽ വി കെ ദേവിയമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 71 വയസായിരുന്നു. പൂജാമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. സംസ്കാരം നാളെ 2.30 ന്.  ഭർത്താവ്: സുകുമാര കുറുപ്പ് മക്കൾ: ശ്രീജ (യുഎസ്), ശ്യാം (കുവൈറ്റ്) മരുമക്കൾ: മണികണ്ഠൻ (യുഎസ്), ശിൽപ

RELATED STORIES