ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നു എന്ന പുതിയ ആരോപണവുമായി നന്ദകുമാർ

ശോഭാ സുരേന്ദ്രനെതിരെ പുതിയ വെളിപ്പെടുത്തലുമായി നന്ദകുമാർ. ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി  വിടാൻ തീരുമാനിച്ചിരുന്നവെന്ന് എന്നാണ് വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാറിൻ്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശോഭ ശ്രമം നടത്തിയിരുന്നതായി നന്ദകുമാർ ആരോപിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നു എന്നും നന്ദകുമാർ പറഞ്ഞു.

RELATED STORIES