ബൈക്കില്‍ പോയ സുഹൃത്തുകള്‍ അപകടത്തില്‍പെട്ടതിനു പിന്നാലെ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍

പത്തനംതിട്ട കാരംവേലിയിലാണ് ഈ കരുണയില്ലാ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിന് പിന്നാലെ ബൈക്കുമായി കടക്കാന്‍ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കടന്നുകളയാന്‍ ശ്രമിച്ച സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയെ ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. ഇന്നലെ രാത്രി സുധീഷിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പോലീസ് കേസെടുത്തു.

RELATED STORIES