അഡ്വ: വി ജിനചന്ദ്രന് കേന്ദ്ര ഗവൺമെന്റിന്റെ നോട്ടറി അംഗീകാരം

തിരുവല്ല : പത്തനംതിട്ട തിരുവല്ലായിലെ ജനപ്രിയനായ അഡ്വ : വി. ജിനചന്ദ്രനെ അറിയാത്തവരായി പത്തനംതിട്ട ജില്ലയിൽ തന്നെ ആരും ഉണ്ടാവില്ല.

കേന്ദ്ര നോട്ടറിയായി നിയമിക്കപ്പെട്ട ഇദ്ദേഹം മുൻ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കൂടി ആയിരുന്നു.

കൂടാതെ തിരുവല്ല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, സാമൂഹിക സേവകൻ, മികച്ച സംഘാടകൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്.

കഴിഞ്ഞ 37 വർഷമായി അഭിഭാഷക രംഗത്ത് സംസ്ഥാനമൊട്ടാകെ ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു.

സി മീഡിയ കമ്പനിയുടെ ലീഗൽ അഡ്വൈസർ കൂടിയായ അഡ്വ : വി ജിനചന്ദ്രന് സി മീഡിയാ ടീമിൻറെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.

RELATED STORIES