വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാന്‍ കേരളം ആവശ്യപ്പെടും

കേരളത്തിന് ഈ വര്‍ഷം ഡിസംബര്‍ വരെ 21,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉള്‍പ്പെടെയാണിത്.

അത് നേരത്തെ എടുത്തുകഴിഞ്ഞതിനാല്‍ ഇനി ഡിസംബര്‍ വരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി രൂപയുടെ കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാന്‍ കേരളം ആവശ്യപ്പെടും.

RELATED STORIES